Wednesday, March 21, 2012

"വിചിത്ര സമരം " "സചിത്ര സമരം" ആകുന്നു .


പ്രിയ മലയാളി സുഹൃത്തുകളെ ! നിങ്ങളില്‍ ഭൂരി പക്ഷത്തിന്റെയും കഴിഞ്ഞ ദിവസങ്ങളിലെ സുപ്രഭാതം എങ്ങനെ ആയിരുന്നു?
എന്നെപ്പോലെ മുന്‍ ദിവസങ്ങളിലെ പത്ര വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി വായിച്ച് സമാധാനിച്ചോ ?
ഈ "വിചിത്ര സമരം " ഇന്നുമുതല്‍ "സചിത്ര സമരം" ആകുമോ ?
("വിചിത്ര സമരം " "വിചിത്ര സമരം മുഖം മാറ്റുന്നു" എന്നി മുന്‍കാല കുറുപ്പുകള്‍ ഓര്‍ക്കുമല്ലോ)
പത്ര വിതരണക്കാര്‍ 20 മുതല്‍ അനിശ്ചിത കാല സമരം ആരംഭിച്ചിരിക്കുന്നു . മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ വിതരണം അവര്‍ ബഹിഷ്കരിച്ചു കൊണ്ടാണ് സമരം ആരംഭിച്ചത് ..
ഈ സമര കാരണങ്ങളുടെ ന്യായ ന്യായ ങ്ങളെ ക്കുറിച്ച് നമ്മള്‍ മുന്‍പ് ചര്‍ച്ച ചെയിതുട്ടുള്ളത് ആണ്
കേരളത്തില്‍ സമരം ചെയ്യാനും ഹര്‍ത്താല്‍ നടത്താനും ആര്‍ക്കും പ്രത്യേകിച്ച് ഒരുകരണവും വേണ്ട ,
ഈ സമരങ്ങേളെ പുറമേ തള്ളി പറഞ്ഞാലും ജോലിക്ക് പോകണ്ടാത്ത സമരങ്ങള്‍ ആണ് എങ്കില്‍ ഉള്ളു കൊണ്ട് പിന്തുണക്കും മലയാളി
പക്ഷെ വീട്ടില്‍ പത്രം ഇല്ലാത്തവര്‍ അയലെത്തെ അല്ലന്ഗില്‍ അടുത്ത ചായക്കടയിലെ എങ്കിലും പത്രം വായിച്ചു ജീവിതും തുടങ്ങുന്ന മലയാളി യുടെ കഴിഞ്ഞ രണ്ടു പ്രഭാതങ്ങള്‍ വിരസം ആയിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല എന്ന് തോന്നുന്നു .
ഈ സമരത്തിന്റെ ശരി എവിടെ ആണ് ?
നൂറ്റി ഇരുപത്തി എട്ടു രൂപ മാസവരി ഉള്ള പത്രത്തിന് മുപ്പത്തി എട്ടു രൂപ വിതരണ കമ്മിഷന്‍ ഉണ്ട് എന്ന് പറയുന്നു , അപ്പോള്‍ മുതലാളി ശരി
ഒരു വിതരണക്കാരന്‍ നൂറു പത്രം പോലും വിതരണം ചെയ്യാന്‍ തായ്യറല്ല ആയാല്‍ തന്നെ മൂവായിരും രൂപ എങ്കിലും കൊടുക്കണം എന്ന് ഏജെന്റ്റ് അങ്ങനെ എങ്കില്‍ ഏജെന്റ്റ് ലാഭം മാസം 800 രൂപ , 500 പത്രം ഉള്ള ഏജെന്റ്റ് മാസവരുമാനം 4000 രൂപ ഇതില്‍ നിന്ന് വെനേം ചിലവും പലിശയും കുടുംബവും കഴിയാന്‍ , വിതരണക്കാരന്‍ അവധി എടുത്താല്‍ പത്രം ഇടണം , വീട് കയറി മാസ വരി പിരിക്കണം , ബാങ്കില്‍ ഇടണേം , പണം പിരിഞ്ഞു കിട്ടിയെല്ലന്ക്കില്‍ പണയം വെക്കണം തുടങ്ങി ജോലി പല വിധം , ഇനി സ്വെന്തം വീട്ടില്‍ ഒരു ദിവസത്തേക്ക് പറമ്പ് കിളക്കാന്‍ ആളിനെ വിളിച്ചാല്‍ അറുനൂറും ചിലവും , മരപ്പണിക്കാരന് 650 ഉം ചിലവും , മേസരിക്ക് 650 മയ്ക്കടെനു 550 , ചെലവ് എന്ന് പറയുമ്പോള്‍ "സ്മാള്‍" എല്ലന്ക്കില്‍ പണിയുടെ താല്പര്യും കുറയും , ഈ പണി തമിഴന്‍ വന്നു പകുതി കൂലിക്ക് ചെയും
അപ്പോള്‍ കേരളത്തിലെ കമ്മിഷന്‍ കൂടുതല്‍ എന്ന് പറയുന്നത് ശരിയോ തെറ്റോ ? നോക്ക് കൂലി ഉള്ള ലോകത്തിലെ ഏക സ്ഥലം എന്ന് നാം അഭിമാനിക്കുന്ന ഈ നാട്ടില്‍ ഞങ്ങളുടെ കമ്മിഷന്‍ കുറവല്ലേ ?
പാര്‍ടി പത്രക്കാര്‍ മുന്‍‌കൂര്‍ മാസവരി അവരുടെ ചിലവില്‍ പിരിച്ചു നല്‍കും , അത് കൊണ്ട് ആണ് ആ പത്ര വിതരണം വലിയ നഷ്ടം വരുതാത്തത്, അല്ലാതെ അതിലെ രാഷ്ട്രിയും അല്ല
ഇപ്പോള്‍ എജെന്റും ശരി
പാവം ഈ പത്ര സ്നേഹി ആരോട് ഒപ്പം നില്‍ക്കണം
നിങ്ങള്‍ പറയുക
ബിജു പിള്ള