Wednesday, March 21, 2012

"വിചിത്ര സമരം " "സചിത്ര സമരം" ആകുന്നു .


പ്രിയ മലയാളി സുഹൃത്തുകളെ ! നിങ്ങളില്‍ ഭൂരി പക്ഷത്തിന്റെയും കഴിഞ്ഞ ദിവസങ്ങളിലെ സുപ്രഭാതം എങ്ങനെ ആയിരുന്നു?
എന്നെപ്പോലെ മുന്‍ ദിവസങ്ങളിലെ പത്ര വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി വായിച്ച് സമാധാനിച്ചോ ?
ഈ "വിചിത്ര സമരം " ഇന്നുമുതല്‍ "സചിത്ര സമരം" ആകുമോ ?
("വിചിത്ര സമരം " "വിചിത്ര സമരം മുഖം മാറ്റുന്നു" എന്നി മുന്‍കാല കുറുപ്പുകള്‍ ഓര്‍ക്കുമല്ലോ)
പത്ര വിതരണക്കാര്‍ 20 മുതല്‍ അനിശ്ചിത കാല സമരം ആരംഭിച്ചിരിക്കുന്നു . മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ വിതരണം അവര്‍ ബഹിഷ്കരിച്ചു കൊണ്ടാണ് സമരം ആരംഭിച്ചത് ..
ഈ സമര കാരണങ്ങളുടെ ന്യായ ന്യായ ങ്ങളെ ക്കുറിച്ച് നമ്മള്‍ മുന്‍പ് ചര്‍ച്ച ചെയിതുട്ടുള്ളത് ആണ്
കേരളത്തില്‍ സമരം ചെയ്യാനും ഹര്‍ത്താല്‍ നടത്താനും ആര്‍ക്കും പ്രത്യേകിച്ച് ഒരുകരണവും വേണ്ട ,
ഈ സമരങ്ങേളെ പുറമേ തള്ളി പറഞ്ഞാലും ജോലിക്ക് പോകണ്ടാത്ത സമരങ്ങള്‍ ആണ് എങ്കില്‍ ഉള്ളു കൊണ്ട് പിന്തുണക്കും മലയാളി
പക്ഷെ വീട്ടില്‍ പത്രം ഇല്ലാത്തവര്‍ അയലെത്തെ അല്ലന്ഗില്‍ അടുത്ത ചായക്കടയിലെ എങ്കിലും പത്രം വായിച്ചു ജീവിതും തുടങ്ങുന്ന മലയാളി യുടെ കഴിഞ്ഞ രണ്ടു പ്രഭാതങ്ങള്‍ വിരസം ആയിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല എന്ന് തോന്നുന്നു .
ഈ സമരത്തിന്റെ ശരി എവിടെ ആണ് ?
നൂറ്റി ഇരുപത്തി എട്ടു രൂപ മാസവരി ഉള്ള പത്രത്തിന് മുപ്പത്തി എട്ടു രൂപ വിതരണ കമ്മിഷന്‍ ഉണ്ട് എന്ന് പറയുന്നു , അപ്പോള്‍ മുതലാളി ശരി
ഒരു വിതരണക്കാരന്‍ നൂറു പത്രം പോലും വിതരണം ചെയ്യാന്‍ തായ്യറല്ല ആയാല്‍ തന്നെ മൂവായിരും രൂപ എങ്കിലും കൊടുക്കണം എന്ന് ഏജെന്റ്റ് അങ്ങനെ എങ്കില്‍ ഏജെന്റ്റ് ലാഭം മാസം 800 രൂപ , 500 പത്രം ഉള്ള ഏജെന്റ്റ് മാസവരുമാനം 4000 രൂപ ഇതില്‍ നിന്ന് വെനേം ചിലവും പലിശയും കുടുംബവും കഴിയാന്‍ , വിതരണക്കാരന്‍ അവധി എടുത്താല്‍ പത്രം ഇടണം , വീട് കയറി മാസ വരി പിരിക്കണം , ബാങ്കില്‍ ഇടണേം , പണം പിരിഞ്ഞു കിട്ടിയെല്ലന്ക്കില്‍ പണയം വെക്കണം തുടങ്ങി ജോലി പല വിധം , ഇനി സ്വെന്തം വീട്ടില്‍ ഒരു ദിവസത്തേക്ക് പറമ്പ് കിളക്കാന്‍ ആളിനെ വിളിച്ചാല്‍ അറുനൂറും ചിലവും , മരപ്പണിക്കാരന് 650 ഉം ചിലവും , മേസരിക്ക് 650 മയ്ക്കടെനു 550 , ചെലവ് എന്ന് പറയുമ്പോള്‍ "സ്മാള്‍" എല്ലന്ക്കില്‍ പണിയുടെ താല്പര്യും കുറയും , ഈ പണി തമിഴന്‍ വന്നു പകുതി കൂലിക്ക് ചെയും
അപ്പോള്‍ കേരളത്തിലെ കമ്മിഷന്‍ കൂടുതല്‍ എന്ന് പറയുന്നത് ശരിയോ തെറ്റോ ? നോക്ക് കൂലി ഉള്ള ലോകത്തിലെ ഏക സ്ഥലം എന്ന് നാം അഭിമാനിക്കുന്ന ഈ നാട്ടില്‍ ഞങ്ങളുടെ കമ്മിഷന്‍ കുറവല്ലേ ?
പാര്‍ടി പത്രക്കാര്‍ മുന്‍‌കൂര്‍ മാസവരി അവരുടെ ചിലവില്‍ പിരിച്ചു നല്‍കും , അത് കൊണ്ട് ആണ് ആ പത്ര വിതരണം വലിയ നഷ്ടം വരുതാത്തത്, അല്ലാതെ അതിലെ രാഷ്ട്രിയും അല്ല
ഇപ്പോള്‍ എജെന്റും ശരി
പാവം ഈ പത്ര സ്നേഹി ആരോട് ഒപ്പം നില്‍ക്കണം
നിങ്ങള്‍ പറയുക
ബിജു പിള്ള

Tuesday, October 4, 2011

മാധ്യമങ്ങളുടെ വികൃത മുഖം

മിക്ക മലയാളികള്‍ക്കും ഒരുശീലം ഉണ്ട് ചായക്ക് ഒരു കടി എന്നപോലെ തന്നെ രാവിലത്തെ ചായക്ക് ഒപ്പം ഒരു പത്രം വലതു കൈയില്‍ വേണം , ഒപ്പം ആ പത്രത്തിലെ വാര്‍ത്തകള്‍ എല്ലാം തൊണ്ട തൊടാതെ ചായക്ക് ഒപ്പം വിഴുങ്ങും , പത്രം പറയുന്നത് എല്ലാം സത്യം എന്നുകരുതി ഓഫീസിലോ , റോഡിലോ , ചായക്കടയിലോ , മറ്റു നാലുപേര്‍ കൂടുന്നിടതോ എല്ലാം ഇരുന്നു വിഴുങ്ങിയത് ഓരോന്നായി പുറത്തുതള്ളും , പറ്റിയാല്‍ ആ പത്രത്തില്‍ കാണുന്ന പരസ്യ ഉല്‍ പന്നങ്ങള്‍ അത് മുഖക്കുരു മാറാന്‍ ഉള്ളതായാലും ഉത്തേജനഔഷധം ആയാലും ശരിപണംമുടക്കി വാങ്ങും, ആടുകിടന്നടത് പൂടപോലും കാണില്ല എന്ന പഴമൊഴി മറന്ന് പെട്ടന്ന് പണക്കാരന്‍ ആകാന്‍ വേണ്ടി ആടിലായാലും നാനോ ടെക്നോളജി ആയാലും വേണ്ടില്ല പണം മുടക്കും ,ഇത് എല്ലാം ചെയ്യുന്നതോ എല്ലാ ദിവസവും രാവിലെ വീട്ടില്‍ വരുന്ന പത്രം സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള നയിച്ച വഴിയുലൂടെ മാത്രേം പത്ര പ്രവര്‍ത്തനം നടത്തുന്നവരുടെ പത്രം പറഞ്ഞത് സത്യം എന്ന് കരുതിയും
കഴിഞ്ഞ ഒരു കാലഘട്ടം പരിശോധിച്ചാല്‍ നമുക്ക് മനസിലാകുന്ന ചിലസത്യങ്ങള്‍ ഉണ്ട് , എന്‍റെ ഓര്‍മ ശരിയാണ് എങ്കില്‍ തട്ടിപ്പിന് മധ്യമങ്ങളെ വന്‍തോതില്‍ ചട്ടുകമാക്കിയത് ആട് കൃഷിയാണ് , അടു വളര്‍ത്തലില്‍ പണം മുടക്കിയാല്‍ കോടി കള്‍ ലാഭം നല്‍കും എന്ന് പറഞ്ഞു പത്രങ്ങളുടെ മുന്‍ പേജുകളില്‍ കോടികളുടെ പരസ്യം നല്‍കി മലയാളികളുടെ പണം അപഹരിച്ചു , പത്രം പറഞ്ഞത് സത്യം എന്ന് കരുതിയ മലയാളി ആട് വളര്‍ന്നു വലുതായി പെറ്റു പെരുകി കോടികളുടെ സമ്പാദ്യം നല്‍കും എന്ന് കരുതി " മലര്‍പ്പൊടിക്കാരെന്‍റെ കഥ മറന്ന് " രാത്രികള്‍ നിദ്രാ വിഹീനം ആക്കി .അവസാനം ആട് പോയിട്ട് പൂട പോലും ഇല്ല ,
ഈതട്ടിപ്പ് ഒരു വന്‍ വിജയം ആയപ്പോള്‍ മലയാളിയെ കൊള്ളയടിക്കാന്‍ പുതിയ ബുദ്ധികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി , ആട് പോയി "മാഞ്ചിയം" വന്നു , തുടര്‍ന്ന് " ലിസ് " . ഇവര്‍ക്ക് വളരാനുള്ള വളക്കുര്‍ ഉള്ള മണ്ണ് ആണ് നമ്മുടേത്‌ എന്ന് മനസിലാക്കി പിന്നീടു "കാലുകളുടെ " വളര്‍ച്ചയിലുടെ കോടികള്‍ നേടാം എന്ന് പറഞ്ഞു RMP, SKY BIZ, AMWAY തുടങ്ങി കാക്ക തൊള്ളായിരം മള്‍ടിലെവല്‍ മാര്‍ക്ക്റ്റിങ്ങ് കമ്പനികള്‍ മലയാളിയെ കൊള്ള അടിച്ചു , എങ്കിലും അടുത്ത ദിവസത്തെ പത്രത്തില്‍ ഏത് എങ്കിലും പുതിയ തട്ടിപ്പിന്‍റെ പരസ്യം കാണും , വന്‍കൊള്ളക്കാര്‍ ആണ് ഈ പരസ്യം നല്‍കുന്നത് എന്ന് പൂര്‍ണം ആയി അറിഞ്ഞുകൊണ്ട് തന്നെ ആണ് നമ്മുടെ മാധ്യമങ്ങള്‍ ഈ പരസ്യങ്ങള്‍ തന്‍റെ പത്രത്തിന്‍റെ ഒന്നാം പേജില്‍ കൊടുക്കുന്നതും , സത്യത്തിന്‍റെ നാവായി വര്‍ത്തിക്കേണ്ട മാധ്യമങ്ങള്‍ അറിഞ്ഞു കൊണ്ട് വായനക്കാരേനെ കുഴിയിലിറക്കി സ്വന്തം പോക്കറ്റ് കനപ്പിക്കുന്നു , ഇതില്‍ ഏത് എങ്കിലും കള്ളന്‍ പിടിക്ക പ്പെടുമ്പോള്‍ ഇവരും ചാരിത്ര്യ പ്രസംഗം തുടങ്ങുക ആയി ,
കാല കാലങ്ങള്‍ ആയി ഇങ്ങനെ തുടരുന്ന അവിശുദ്ധ ബന്ധം ഇപ്പോള്‍ കൂടുതല്‍ സജീവമാണ് , അതിനു ഏറ്റവും വലിയ തെളിവ് ആണ് ലിസ് പേരുമാറ്റി "ജ്യോതിസ്" എന്ന പേരില്‍ അവതരിപ്പിച്ചപ്പോള്‍ മലയാളത്തിന്‍റെ " മ " ധന്യം ആക്കുന്ന മാധ്യമവംബന്‍റെ മിക്ക ചാനല്‍ വാര്‍ത്ത‍ കളുടെയും മുഖ്യ പ്രായോജകര്‍ അവര്‍ തന്നെ ആയതും , അതുപോലെ തന്നെ " നാനോ ഇക്സല്‍ " തുടങ്ങിയ വന്‍ തട്ടിപ്പ് കാരുടെ ഫുള്‍ പേജ് പരസ്യങ്ങള്‍ കൊണ്ട് സംപുഷ്ടം ആയിരുന്നു കഴിഞ്ഞ കുറെ നാളുകള്‍ , "ഹിമാലയം " ചിട്ടി തകര്‍ന്നപ്പോള്‍ ഇനി പുതയ ചിട്ടി കളുടെ കാലം , കാറും , സ്വര്‍ണവും മറ്റു മോഹന വാഗ്ദാനങ്ങളും ആയി പത്ര പരസ്യങ്ങളില്‍ പുതിയ ചിട്ടി കമ്പിനികള്‍ രംഗത്ത് വന്നിട്ടുണ്ട് , ഇവര്‍ പറയുന്നത് എല്ലാം നടക്കുന്ന കാര്യങ്ങള്‍ ആണ് എങ്കില്‍ നല്ലത് തന്നെ ,അതോ " പൂര " പറമ്പില്‍ കതിനാ പൊട്ടുന്ന പോലെ ഇതും പൊട്ടുമോ ? ആവോ ! പക്ഷെ അത് അന്യേഷിക്കാന്‍ ഉള്ള ബാധ്യത നാട് ഭരിക്കുന്ന ഗവണ്മെന്റ്നുണ്ട് , അതുപോലെ പത്രങ്ങള്‍ക്കും , ഇനിയും മലയാളി ഇങ്ങനെ ഒരു വലിയ കൊള്ളക്ക് അടിപ്പെട്ടാല്‍ അതിന്‍റെ ഉത്തരവാദിത്വം മുകളില്‍ പറഞ്ഞവര്‍ക്ക് തന്നെ ആണ് ,


ദിവ്യ അത്ഭുത ലോക്കറ്റുകള്‍ ,ദിവ്യ ഉത്തേജക ഔഷദങ്ങള്‍ തുടങ്ങി വടക്കേ ഇന്ത്യന്‍ ലോബി കൊടുക്കുന്ന വിലകുറഞ്ഞ പരസ്യം മുതല്‍ മുകളില്‍ പറഞ്ഞ വന്‍ കൊള്ളക്കാരുടെ കോടികളുടെ പരസ്യവും പ്രസിദ്ധീകരിക്കുന്നവര്‍ ഒരുകാര്യം മറക്കരുത് , ദിനപത്രത്തെനും അതിന്‍റെ മാനേജെമെന്റ്റ്നും സമൂഹത്തോട് ഏറെ കടപ്പാടുണ്ട് , നിങ്ങള്‍ സത്യത്തിന്‍റെ നാവ് ആണ് എന്ന് വിശ്വസ്വിക്കുന്ന മലയാളിയെ ഇനി എങ്കിലും വഞ്ചിക്കരുത് , അത് പോലെ നിങ്ങളുടയും കൂടെ പണക്കൊതിയില്‍ വീണ മലയാളിയെ
പണക്കൊതിയന്‍ മാര്‍ എന്നും , ആക്രന്തികള്‍ എന്നും അടച്ചാക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് അധികാരം ഇല്ല . കാരണ൦ ഈ വഞ്ചനയില്‍ നിങ്ങളും പങ്ക്ആളികള്‍ ആണ് എന്നത് തന്നെ , അല്ലാതെ ആശുപത്രിയില്‍ നിന്നും പാര സെറ്റ മോള്‍ മോഷ്ടിക്കുന്ന കമ്പോണ്ടാരുടെ യും , പത്തു രൂപ കൈക്കൂലി മേടിക്കുന്ന സര്‍ക്കാര്‍ പിയൂണെനു നേരയും ഒളിക്ക്യമാരയും ആയി നടക്കുന്നത് അല്ലാ അന്വേഷണാത്മക പത്ര പ്രവര്‍ത്തനം , ഇതു പോലയൂള്ള വന്‍ ചതിക്കുഴികള്‍ വായനക്കാര്‍ക്ക് മുമ്പേ കാട്ടി കൊടുക്കുമ്പോള്‍ ആണ് മലയാളി മാധ്യമങ്ങളെ കൂടുതല്‍ സ്നേഹിക്കുക ,
വാല്‍കഷ്ണം : സ്വെന്തം പത്ര ഏജെന്‍ഡെന്‍ മാര്‍ തങ്ങള്‍ ഇറക്കുന്ന പത്രത്തിന് തങ്ങള്‍ പറഞ്ഞ വില യില്‍ കൂട്ടി വിറ്റിട്ടും മുതലാളി മാര്‍ക്ക് അനക്കം ഇല്ല , ജനത്തെനു എന്ത് പറ്റിയാല്‍ എന്താ എനിക്ക് ഉള്ള പണം കുറയരുത്‌ ,
അല്ല സ്വെന്തം പത്രത്തിന്‍റെ മുഖച്ചായ മാറ്റി ഒന്നാം പേജു മുഴുവന്‍ പരസ്യം നിറയെക്കുന്നവര്‍ക്ക് പണതിനോടെ അല്ലാതെ ജനതിനോട് പോയെട്ട്‌ സ്വെന്തം പത്രതിനോടെ പോലും കടപ്പാടില്ല എന്ന് വ്യെക്തം ,
അഭ്യര്‍ധന : പത്രത്തിന് മാസ വരി ആയ നൂറ്റി ഇരുപത്തി നാലു രൂപയില്‍ കൂട്ടി കൊടുക്കരുത് ,അധികം ആയ പതിനഞ്ചു രൂപ മുതലാളിമാര്‍ നല്‍കട്ടെ ,
ബിജു പിള്ള